Description
ഒരു നൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ഉറുദു ഭാഷയിലെ ഈ പ്രഥമ നോവൽ യാഥാർത്ഥത്തിൽ ജീവിച്ചിരുന്ന ഒരു ഗണികയുടെ കഥയാണെന്നും നോവലിൽ പരാമർശിക്കപ്പെടുന്ന കഥാപാത്രങ്ങൾ ഭാവനാസൃഷ്ടികളല്ല എന്നും സാഹിത്യ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. നോവലിസ്റ്റിനു ഉമ്രാഓ ജാനുമായി നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. അവൾ തന്റെ കഥ നോവലിസ്റ്റിനോട് പറയുന്ന രീതിയിലാണ് കഥയുടെ ആഖ്യാനം. അതീവ ഹൃദ്യവും മനോഹരവുമാണ് ആ കഥ പറച്ചിൽ. ജീവിതത്തെ സംബന്ധിച്ച് അഗാധമായ ഉൾകാഴ്ച നൽകുന്ന തത്വ വിചാരങ്ങളും ഈ സംഭാഷണങ്ങൾക്കിടയിൽ കടന്നു വരുന്നു.ഗസലിന്റെ താളം നോവലിലുടനീളം നിറഞ്ഞുനിൽക്കുന്നു.
Reviews
There are no reviews yet.