Description
സർഗാത്മകമായി അടഞ്ഞ സമൂഹമാണ് പെട്ടെന്ന് ഹിംസയിലേക്കും ഫാസിസത്തിലേക്കും തിരിയുന്നത്. ഈ എഴുത്തുകാരിയുടെ കഥാലോകം വളരെ സരളവും ലളിതവും ഋജുവുമായ ഒന്നല്ല. യഥാർത്ഥമായ പ്രതിപാദത്തിന്റെ ഇരുവശവും ഫാന്റസിയുടെയും ചിലപ്പോൾ അതിയഥാർത്ഥ്യത്തിന്റെയും സഞ്ചാരപഥങ്ങൾ കണ്ടെത്തുന്നു. സംസാരിക്കുന്ന പൂച്ചയെപ്പോലും നാം ഒരു കഥയിൽ കണ്ടുമുട്ടുന്നു. നേർത്ത ഫലിതത്തിൽ ചാലിച്ച് അന്യോപദേശ സ്വാഭാവിയായി ചമയ്ക്കപ്പെട്ട കഥകളെയും കാണാം. മനുഷ്യപ്രകൃതങ്ങളുടെ പ്രാകൃത വാസനകളുടെ തുടർച്ചയിലാണ് മിനിയുടെ കഥകൾ മിക്കവാറും സഞ്ചരിക്കുന്നത്.
Reviews
There are no reviews yet.