Description
കച്ചവടത്തിനും കവിതക്കുമിടയിലെ നൂല്‍പ്പാലത്തില്‍ ആടിയുലയുന്ന മനസ്സുമായി സദാ വിമ്മിട്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാല്പനിക സ്വഭാവക്കാരനായ ഈ കഥാപാത്രം വായനക്കാരനെ നോവലിലുടനീളം അസ്വസ്ഥനാക്കുന്നു. യജമാനന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി തീയതിവെക്കാത്ത രാജിക്കത്തില്‍ ഒപ്പുവെച്ചുകൊടുക്കുന്നതോടെ അച്ചുതന്‍കുട്ടിയുടെ ജീവിതം ഒരു ബ്ലാങ്ക് ചെക്കിന്റെ രൂപം പ്രാപിക്കുന്നു. ആ ബ്ലാങ്ക് ചെക്ക് ഒരിലച്ചക്രംപോലെ ചുറ്റിത്തിരിയുകയോ പൊഴിഞ്ഞുവീഴുകയോ ചെയ്യുന്നു. മാനേജ്‌മെന്റിന്റെ കീഴില്‍ ജോലി ചെയ്യുന്ന ഓരോ വ്യക്തിയും അകംപൊരുള്‍ സൂക്ഷിച്ചുവെക്കാന്‍ പറ്റാത്ത വെറും ബ്ലാങ്ക് ചെക്കുകളാണെന്ന് ‘ഇലച്ചക്രം’ ഉച്ചത്തില്‍ വിളിച്ചു കൂവുന്നുണ്ട്.
പുനത്തില്‍ കുഞ്ഞബ്ദുള്ള
Reviews
There are no reviews yet.