Description
ഭൂതത്തിന്റെയും ഭാവിയുടെയും വിഭജന രേഖകൾ നഷ്ടപ്പെട്ട് അജ്ഞാതമായ ഒരു ലോകത്തിൽ വിഹരിക്കുന്ന സ്റ്റേഷൻ മാസ്റ്റർ വായനക്കാരൻ തന്നെയാകട്ടെ.ഈ വിജനതയിൽ നിന്ന് രക്ഷ നേടണമെന്ന് അയാൾ ആഗ്രഹിക്കുന്നു. പക്ഷെ അഴിക്കുംതോറും മുറുകുന്ന കുരുക്കുകളാണ് അയാൾക്കു ചുറ്റും. തനിക്ക് അനായാസം വഴങ്ങുന്ന കാവ്യാത്മകമായ ഭാഷയിലൂടെ കഥാകാരൻ ജീവിതത്തിന്റെ ഇരുട്ടുനിറഞ്ഞ തുരങ്കങ്ങളിലൂടെ കടന്നു പോകുന്നു. മനുഷ്യാ, അല്പം വിനയാന്വിതനാകൂ; നിങ്ങളൊന്നും നേടുന്നില്ല എന്ന് ആർത്തിപിടിച്ച മനുഷ്യനോട് ഈ കഥകൾ പറയുന്നു.
Reviews
There are no reviews yet.