Description
ആഴക്കാഴ്ചകളുടെയും ദൂരക്കാഴ്ചകളുടെയും സംഘാതമാണ് എം.എൻ.വിജയൻ മാഷിന്റെ സംഭാഷണങ്ങൾ. പലപ്പോഴും അദ്ദേഹം ചോദ്യത്തിന്റെ ഏകക്കാഴ്ചയെ ഒരു മാന്ത്രികനെപ്പോലെ ബഹുവിതാനങ്ങളിലുള്ള മറുകാഴ്ചകളാക്കി മാറ്റി. അഭിമുഖങ്ങളായും പ്രഭാഷണങ്ങളായും വിജയൻ മാഷ് പതിറ്റാണ്ടുകളോളം മലയാളികളോട് സംസാരിച്ചു. ആ ധീഷണാശാലിയായ മനുഷ്യസ്നേഹിയുടെ ബഹുതലസ്പർശിയായ വചനങ്ങൾ; ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അവയൊക്കെ പ്രവചനങ്ങളായി തീർന്നിരിക്കുന്നു.
Reviews
There are no reviews yet.