Description
നമുക്ക് ഒരുപാട് നൊസ്റ്റാൾജകളുണ്ട്. ചിക്കുൻഗുനിയയും ഡങ്കിപ്പനിയുമുണ്ട്. ഇഷ്ടം പോലെ പെൺവാണിഭങ്ങളുണ്ട്. മുക്കിനും മൂലയിലും എ.ടി.എം. കൗണ്ടറുകളും ഷോപ്പിംഗ് മാളുകളുമുണ്ട്. പോരാത്തതിന് ആവശ്യാനുസരണം മദ്യം വിളമ്പുവാൻ സർക്കാരിന്റെ ഔട്ട് ലെറ്റുകളുമുണ്ട്. മൈക്കുകൾ നീട്ടിപ്പിടിച്ചുനിൽകുന്ന ചാനലുകളിലൊന്നൊഴിയാതെ കയറിയിറങ്ങി വിഷയങ്ങളോരോന്നായി തോണ്ടിപ്പിടിച്ച് വിവാദങ്ങളിലേക്ക് കൂപ്പുകുത്തി വിഷയാസക്തരാവാം. അതിനിടയിൽ അല്പം നൊസ്റ്റാൾജകളുമാവാം.ഓർമ്മകൾ വള്ളുവനാടൻ സ്ലാങ്ങിൽ അയവിറക്കുകയാണെങ്കിൽ, കേമായി ട്ട്വോ! ഇവിടെ ചിലർ ഒത്തുകൂടിയിട്ടുള്ളത്, ആട്യന്ത്രാവസ്ഥാ കാലത്തെ നൊസ്റ്റാൾജകളോടെയാണ്. ഇവർ നന്നായി അയവിറക്കും. അത് മറ്റുള്ളവരെ അല്പം വിറപ്പിക്കുകയും ചെയ്തേക്കാം. ആക്ഷേപഹാസ്യത്തിന്റെ മറ്റൊരു മേഖലയിലേക്ക് പ്രശാന്ത് നമ്പ്യാരുടെ ഈ നോവൽ നമ്മെ ഹൈജാക്ക് ചെയ്യുന്നു.
Reviews
There are no reviews yet.