Description
മുരുകനും മുട്ടയപ്പവും കോഴിയിറച്ചി വരട്ടിയതും ചെകുത്താനും പാണ്ട്യാലയും തുടങ്ങി ചേതനവും അചേതനവുമായതെല്ലാം ഒരു കാലിഡോസ്കോപ്പിൽ എന്നപോലെ ഇവിടെ വായനക്കാരനു മുമ്പിൽ ചരിത്രവും മിത്തും ചേർന്ന ഉൾക്കാഴ്ച സൃഷ്ടിക്കുന്നു. ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളെയും കാലത്തിന്റെ സങ്കീർണതകളെയും ഒരു തെരുവു സർക്കസുകാരന്റെ മെയ് വഴക്കമുള്ള ഭാഷയിൽ അവതരിപ്പിക്കുന്ന 19 കഥകൾ. ജയിച്ചവർക്കു മാത്രമല്ല തോറ്റവർക്കും ഇതിഹാസങ്ങൾ രചിക്കാൻ പറ്റുമെന്ന് ബോധ്യമുള്ള ഒരു കഥാകൃത്തിന്റെ കഥകൾ.
Reviews
There are no reviews yet.