Description
നവറിയലിസം എന്ന് കെ.പി. അപ്പന്‍ പേരിട്ടു വിളിച്ച വിഭാഗത്തില്‍പ്പെടുന്നവയാണ് കെ.ടി. ബാബുരാജിന്റെ കഥകള്‍. ഫോട്ടോഗ്രാഫിക് റിയലിസത്തിന്റെ പരിമിതികളെ അതിജീവിച്ച് സമകാലിക സമൂഹജീവിതത്തിലെ വൈരുദ്ധ്യങ്ങള്‍ ഇവിടെ പ്രകാശനം നേടുന്നു. പ്രമേയസ്വീകരണത്തിലെ വൈവിദ്ധ്യങ്ങളും അവയുടെ പരിചരണത്തിലെ കലാപരമായ ശ്രദ്ധയും ഈ കഥകളെ വ്യത്യസ്തമാക്കുന്നു. തന്റെ ജീവിതപരിസരങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ഈ എഴുത്തുകാരന്‍ മുന്നോട്ടുവെക്കുന്ന കൃത്യമായ നിലപാടുകള്‍ സാഹിത്യത്തെ സൂചകലീലമാത്രമാക്കുന്ന സമകാലിന കഥാലോകത്തെ ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കും.
ഡോ.എസ്.എസ്. ശ്രീകുമാര്‍
Reviews
There are no reviews yet.